ആറ്റിങ്ങൽ : ആറ്റിങ്ങൽ സ്വദേശിനി ആശ സതീഷ് ഒരു വർഷമായി ഒമാനിൽ പോയിട്ട്. തിരുവനന്തപുരം സ്വദേശി ഗിരി എന്ന ഏജന്റ് തരപ്പെടുത്തി നൽകിയ വിസയിലാണ് പോയത്. ഇപ്പോൾ നാട് എത്താനും കഴിയുന്നില്ല, മാസങ്ങളായി ശമ്പളവും കിട്ടുന്നില്ല. ഇതോടെ നാട്ടിലെ വീടും പട്ടിണിയായി.
ആറ്റിങ്ങൽ 16ആം മൈൽ കുടവൂരിൽ വേങ്ങോട്, കായിക്കൽ, പുത്തൻവീട്ടിൽ തെക്കേക്കര ആശ സതീഷ് ആണ് കണ്ണീരോടെ ഫേസ്ബുക് ലൈവിൽ തന്റെ അവസ്ഥ വെളിപ്പെടുത്തിയത്.
ഒരു വർഷം മുൻപ് തിരുവനന്തപുരം സ്വദേശി ഗിരി എന്ന ഏജന്റ് ഒമാനിൽ മലയാളി വീട്ടിൽ കുഞ്ഞിനെ നോക്കാൻ എന്നും പറഞ്ഞ് 30, 000 രൂപ വാങ്ങിയാണ് ആശയെ കയറ്റി അയച്ചത്. എന്നാൽ ഒമാനിൽ എത്തിയപ്പോഴാണ് അറിയുന്നത് മലയാളി വീടല്ലെന്നും പറഞ്ഞ ജോലി അല്ലെന്നും. അറബി വീട്ടിൽ ജോലിക്ക് ആയിരുന്നത്രെ. എന്നാൽ അമുസ്ലിം ആണെന്ന് അറിഞ്ഞ അറബി ആശയെ ജോലിക്ക് നിർത്തിയില്ലെന്നും ഒരു മലയാളിയായ ഷാജി സഹായിച്ച് വേറൊരു വീട്ടിൽ ജോലി തരപ്പെടുത്തി നൽകുകയും ചെയ്തു. വലിയ വീട്ടിൽ അവധിയും വിശ്രമവും ഇല്ലാതെ 7ൽ അധികം പേരുടെ കാര്യങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളും നോക്കുന്നു. തുടക്കത്തിൽ ഒരു വർഷം കഴിയുമ്പോൾ നാട്ടിലേക്ക് വിടാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ജോലി ഭാരം കൂടുന്നതല്ലാതെ മാസങ്ങളായി ശമ്പളവും കിട്ടുന്നില്ല. ഒരു തവണ ഗിരിയെ വിളിച്ചപ്പോൾ ചീത്ത വിളിച്ചെന്നും അവിടെ മര്യാദയ്ക്ക് നിന്നില്ലെങ്കിൽ അവിടെ ദുർനടപ്പാണെന്ന് നാട്ടിൽ പാട്ടാക്കുമെന്നും ആരും ചോദിക്കാൻ വരില്ലെന്നും പറഞ്ഞത്രെ. ആശയ്ക്ക് നാട്ടിൽ രോഗിയായ അമ്മയും അച്ഛനും 3 മക്കളും ഉണ്ട്. രണ്ടു മാസത്തിലേറെയായി ആശയുടെ വീട് പട്ടിണിയിലാണ് സ്കൂൾ തുറക്കാറായിട്ട് മക്കൾക്ക് ഒന്നും വാങ്ങാൻ പോലും സാധിച്ചിട്ടില്ല. ആദ്യം വീട്ടുകാരെ ആരെയും ഒരു വിവരവും അറിയിച്ചില്ലെങ്കിലും ഇപ്പോൾ മാനസികമായി തളർന്നെന്നും ഇനി ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദി ഗിരി മാത്രമാണെന്നും വിഡിയോയിൽ പറയുന്നു.
വീഡിയോ :
https://www.facebook.com/153460668635196/posts/371162223531705/