മണമ്പൂർ ഗ്രാമപഞ്ചായത്തിനു 2022/ 23 സാമ്പത്തികവർഷത്തിൽ 11.5 കോടിരൂപയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. തിരുവനന്തപുരം ജില്ലയിൽ ആദ്യം അംഗീകാരം ലഭിക്കുന്ന പഞ്ചായത്താണ് മണമ്പൂർ. പൊതുവിഭാഗത്തിൽ രണ്ടുകോടി 13 ലക്ഷം രൂപയുടെയും പട്ടികജാതി വിഭാഗത്തിൽ 82 ലക്ഷം രൂപയുടെയും ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ആയി ഒരുകോടി 16 ലക്ഷം രൂപയുടെയും കേന്ദ്രാവിഷ്കൃത ഫണ്ട് ആയി 10 ലക്ഷം രൂപടെയും സംസ്ഥാന ആവിഷ്കൃത ഫണ്ടായി 8.75 ലക്ഷം രൂപയുടെയും തനത് ഫണ്ടിൽ നിന്നും ഒരുകോടി 83 ലക്ഷം രൂപയടെയും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 29 ലക്ഷം രൂപയുടെയും ജില്ലാ പഞ്ചായത്ത് വിഹിതം ആയി 30 ലക്ഷം രൂപയുടെയും റോഡുകളുടെ അറ്റകുറ്റ പണിക്കായി ഒന്നര കോടി രൂപയുടെയും റോഡ് ഇതര വിഭാഗത്തിൽ 71 ലക്ഷം രൂപയുടെയും മാതൃകാപരമായ 158 പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയത് എന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ നഹാസ് അറിയിച്ചു. മാതൃകാപരമായ പദ്ധതികൾ ആസൂത്രണം ചെയ്തു ജില്ലയിൽ ആദ്യമായി അംഗീകാരം ലഭിക്കാൻ സഹകരിച്ച മുഴുവൻ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളെയും നിർവഹണ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പ്രസിഡന്റ് അഭിനന്ദിച്ചു