
ആറ്റിങ്ങൽ : വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവന്ന ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കബാബ് റെസ്റ്റാറന്റ്നഗരസ്ഭ ആരോഗ്യ വിഭാഗം പൂട്ടി സീൽ ചെയ്തു. പാചക പുരയിൽ എലിയും, ഭക്ഷണ പഥാർത്ഥത്തിൽ പുഴുവും ഒട്ടും വൃത്തി ഇല്ലാത്ത രീതിയിലുമാണ് ഹോട്ടൽ പ്രവർത്തിച്ചു വന്നത്. ഇന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വരുന്നത്.എലി ഓടുന്ന പാചകപ്പുര, പുഴു ഞ്ഞുളയുന്ന ഉപ്പിലിട്ട മുളക്, വെള്ളം കണ്ടിട്ട് മാസങ്ങളായ പാചക പാത്രങ്ങൾ, പൊടിയും കരിയും പിടിച്ച മാവ് ചാക്ക്, അന്യസംസ്ഥാന തൊഴിലാളി കക്കൂസിൽ പോലും ഉപയോഗിക്കാൻ മടിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലിൽ മന്തിക്ക് രുചി പകരുന്ന തക്കാളി പേസ്റ്റ്, പഴകിയ ചിക്കൻ ഇതെല്ലാം ഇവിടുത്തെ പതിവ് കാഴ്ചകളാണെന്ന് ഒരൊറ്റ ദിവസം നടന്ന പരിശോധനയിൽ മനസ്സിലായി.കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു.


								
															
								
								
															
				

