തിരുവനന്തപുരം ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ വർക്കല പാപനാശത്ത് കർക്കിടക വാവ് ബലി ചടങ്ങുകളിൽ പങ്കെടുക്കാൻ വൻ തിരക്ക്.കഴിഞ്ഞ ദിവസം രാത്രി 9.മണി മുതൽ 28ന് രാത്രി 12 മണി വരെയാണ് ബലിതർപ്പണ സമയം. തീരത്ത് ദേവസ്വം ബോർഡിന്റെ ലൈസൻസ് എടുത്തിട്ടുള്ള കർമ്മികളാണ് പിതൃതർപ്പണത്തിന് കാർമ്മികത്വം വഹിക്കുന്നത്.
ഒരേ സമയം 500 പേര്‍ക്ക് വരെ ബലിയിടാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. ബലിമണ്ഡപം, ബലിക്കടവ് എന്നിവിടങ്ങളിലാണ് ചടങ്ങുകള്‍ നടക്കുന്നത്.ജില്ലയിൽ ശംഖുംമുഖത്തു ഇത്തവണ ബലിതർപ്പണത്തിന് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് തിരക്ക് വർധിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്ന് വർക്കലയിലേക്ക് പ്രത്യേക സർവീസ് നടത്തുന്നുണ്ട്.വർക്കല പാപനാശത്തോടൊപ്പം ശിവഗിരിയിലും ബലിതർപ്പണത്തിന് സൗകര്യമുണ്ട്. ശാരദാമഠത്തിനു സമീപത്തെ ഗ്രൗണ്ടിലാണ് ബലിതര്‍പ്പണച്ചടങ്ങുകള്‍ നടക്കുന്നത്. ശിവഗിരിമഠത്തിലെ സന്ന്യാസിശ്രേഷ്ഠരും ബ്രഹ്മചാരികളും വൈദികരുമാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.