ജൂൺ ആറിന് വിദ്യാർത്ഥികൾക്ക് തിരുവാതിര ബസ്സിൽ സൗജന്യ യാത്ര മാത്രമല്ല നെയിം സ്ലിപ്പും കിട്ടും !

eiJR5R356648

ആറ്റിങ്ങൽ : കാരുണ്യ യാത്ര കൊണ്ട് പേരുകേട്ട പ്രമുഖ ടൂർസ് ആൻഡ് ട്രാവൽസായ തിരുവാതിര ഈ വർഷവും വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നു. ജൂൺ ആറിന് സ്കൂൾ തുറക്കുന്ന ദിവസം പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് സൗജന്യയാത്ര ഒരുക്കുന്നത്. കഴിഞ്ഞ വർഷവും സൗജന്യ യാത്ര ഒരുക്കിയ തിരുവാതിര ഇത്തവണ വിദ്യാർത്ഥികൾക്ക് 30 ബുക്കിൽ പേരെഴുതി ഒട്ടിക്കാൻ നെയിം സ്ലിപ്പും നൽകുന്നു. തിരുവാതിരയുടെ എല്ലാ സർവീസിലും സൗജന്യ യാത്രയും നെയിം സ്ലിപ്പും ലഭ്യമാണ്.

കിളിമാനൂർ-കാരേറ്റ്- ആറ്റിങ്ങൽ- വെഞ്ഞാറമൂട്, മൊട്ടക്കുഴി -കിളിമാനൂർ- ആറ്റിങ്ങൽ, ആറ്റിങ്ങൽ – കല്ലമ്പലം – വർക്കല, ആറ്റിങ്ങൽ -ഇളമ്പ -അയിലം എന്നിങ്ങനെ സർവീസ് നടത്തുന്ന എല്ലാ ബസ്സിലും യാത്ര സൗജന്യമാണ്. കഴിഞ്ഞ വർഷവും സ്കൂൾ തുറക്കുന്ന ദിവസം തിരുവാതിര സൗജന്യ യാത്ര നൽകിയിരുന്നു. ഇന്നത്തെ വിദ്യാർത്ഥി നാളത്തെ പൗരൻ എന്ന ആശയം മുന്നിൽക്കണ്ട് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ യാത്ര ഒരുക്കുന്നതെന്ന് തിരുവാതിര ബസ് ഉടമ നിഖിൽ സുദർശൻ ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമിനോട് പറഞ്ഞു. വിവിധ മേഖലകളിൽ കഷ്ഠത അനുഭവിക്കുന്നവർക്ക് വേണ്ടി പതിനൊന്നോളം കാരുണ്യ യാത്ര നടത്തി അവർക്ക് വേണ്ട ധനസമാഹരണവും ഇതിനോടകം തന്നെ തിരുവാതിര നടത്തിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!