തിരുവനന്തപുരം: യുവതികളെ വിവാഹം വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും, പണവും, സ്വർണ്ണവും തട്ടിയെക്കുകയും ചെയ്തെന്ന കേസിലെ സ്വകാര്യ ബസ് ഡ്രൈവർ കീഴിങ്ങി. പ്രതിയെ തിരുവനന്തപുരം സെക്ഷൻസ് കോടതി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് ആൽത്തറമൂട് സ്വദേശി രാജേഷിനെയാണ്(35) റിമാൻഡ് ചെയ്തത്.കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും, വിദേശത്ത് ഭർത്താക്കൻമാരുള്ള സ്ത്രീകളുമാണ് ഇരകളെന്ന് പൊലീസ് പറയുന്നു.സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും, തുടർന്ന് പണവും, സ്വർണ്ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തിൽ യുവതികളെ ഇയാൾ ചൂഷണം ചെയ്തുവെന്ന് പൊലീസ് പറയുന്നു. ആറ്റിങ്ങൽ സ്വദേശിയായ യുവതിയിൽ നിന്നും 25 ലക്ഷം രൂപയും, സ്വർണ്ണവും ഉൾപ്പെടെ തട്ടിയെടുത്ത പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു.