യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീതി പടർത്തി കിളിമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

eiIDTUR17474

 

കിളിമാനൂർ : കിളിമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിലുള്ള സഘർഷം രൂക്ഷം.സ്കൂളുകളും ട്യൂട്ടോറിയൽ കോളേജുകളും പ്രവർത്തിക്കുന്ന കിളിമാനൂരിൽ വിദ്യാർത്ഥികളുടെ ചേരി തിരിഞ്ഞുള്ള കൂട്ടത്തല്ല് മറ്റു വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീതി പടർത്തുന്നു.

വൈകുന്നേരം 3:30നു സ്കൂൾ കഴിഞ്ഞാൽ 6 മണിയാകുന്നത് വരെയും വിദ്യാർഥികൾ സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു കൂട്ടം കൂടി നിന്ന് മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
കൂടാതെ ബസ് സ്റ്റാന്റിലെ പബ്ലിക് കംഫർട് സ്റ്റേഷനകത്തു ലഹരി മരുന്നുകളുടെ ഉപയോഗവും കൂട്ടം കൂടി നിന്നുള്ള പുകവലിയും കണ്ടതായും നാട്ടുകാർ ആരോപിക്കുന്നു.

പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ ഉത്തരം പ്രവർത്തനങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും സ്കൂൾ, കോളേജ് അധികൃതരും ലഹരി ഉപയോഗവും കൂട്ടത്തല്ലും ഇല്ലാതാക്കാൻ ഇടപെടണമെന്നും വൈകുന്നേരങ്ങളിൽ പോലീസ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു പരിശോധന നടത്തണമെന്നും നാട്ടുകാർ പറയുന്നു.പോലീസിന്റെ ഭാഗത്തു നിന്ന് എത്രയും വേഗം ഇതിനൊരു ശാശ്വത പരിഹാരം കണ്ടില്ല എങ്കിൽ ഇനിയും ദിവസേന ഉള്ള സംഘർഷങ്ങൾ ഇനിയും ഉണ്ടാകും എന്ന് ബസ് തൊഴിലാളികളും വ്യാപാരികളും പറയുന്നു..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!