പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിച്ച യുവാവ് അറസ്റ്റിൽ

ei01PLS85601

 

ആറ്റിങ്ങൽ : പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം, ഇടയ്ക്കാട്, ദേവഗിരി ജംഗ്ഷൻ ലിതിൻ ഭവനിൽ ലിതിനെ(31)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 24 ന് വൈകുന്നേരം 5 മണിയോടെ തൊളിക്കുഴി ഡ്രൈവിംഗ് സ്കൂളിന് സമീപം വച്ചായിരുന്നു സംഭവം. റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ബൈക്കിലെത്തിയ പ്രതി കടന്നു പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. കുതറിയോടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി വിവരം ധരിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ കിളിമാനൂർ പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!