Search
Close this search box.

നഗരൂരിൽ വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ei1L6B745773

 

നഗരൂർ :നഗരൂരിൽ വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.തണ്ണിക്കോണം വിളയിക്കട വിശ്വകമൽ വീട്ടിൽ അജീഷിനെ(31)യാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

നഗരൂർ നെടുമ്പറമ്പ് കോളേജിനു സമീപം പുണർതം വീട്ടിൽ താമസിക്കുന്ന ബിനുവിന്റെ വീട്ടിൽ ഇക്കഴിഞ്ഞ ജൂലൈ 30ന് രാത്രി 11മണിയോടെ അതിക്രമിച്ചു കയറി വീടിന്റെ ജനൽ ചില്ല് അടിച്ചു പൊട്ടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ബിനുവും അജീഷും തമ്മിലുള്ള പഴയകാല അടിപിടി കേസിന്റെ മുൻവിരോധത്താലാണ് പ്രതി അക്രമം നടത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!