10/8/2022 ബുധനാഴ്ച രാവിലെ 10:30 മണി മുതൽ വക്കം പഞ്ചായത്ത് ഹാളിൽ വച്ച് കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് വിഹിതം അടയ്ക്കുന്നതിനും, പുതിയതായി അംഗത്വം എടുക്കുന്നതിനും അവസരമൊരുക്കുന്നു. ആധാർ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവയുടെ പകർപ്പ് നൽകിയിട്ടില്ലാത്തവർക്ക് ആയവ ക്ഷേമനിധിയിൽ സമർപ്പിക്കാവുന്നതുമാണ്.
പുതിയതായി അംഗത്വം എടുക്കുന്നതിനു താഴെ പറയുന്ന രേഖകൾ കൊണ്ട് വരേണ്ടതാണ്
* ആധാർ പകർപ്പ്
*ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ്
*വയസ്സ് തെളിയിക്കുന്ന രേഖ (സ്കൂൾ സെർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡോക്ടർ സെർട്ടിഫിക്കറ്റ്)