വെമ്പായം: ബാങ്കിനുള്ളിൽ തീ പിടിച്ച് നാശം. വട്ടപ്പാറ ധനലക്ഷ്മി ബാങ്കിനുള്ളിൽ തീ പിടിച്ച് സാധനങ്ങൾ നശിച്ചു. രാവിലെ ബാങ്ക് തുറക്കാനെത്തിയ ഉദ്യാഗസ്ഥരാണ് ബാങ്കിനുള്ളിൽ അഗ്നിബാധയിൽ സാധനങ്ങൾ കത്തിയമർന്ന നിലയിൽ കണ്ടത്.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിവരെ ബാങ്ക് പ്രവർത്തിച്ചിരുന്നു.ഷോട്ട് സർക്യൂട്ട് ആണെന്ന് സംശയമുണ്ട്. മൂന്നു ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്. പോലീസ് കേസെടുത്തു.