Search
Close this search box.

സ്‌കൂള്‍ പരിസരത്ത് നിന്നും കഞ്ചാവും ലഹരി ഗുളികകളുമായി യുവാവിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു

eiH70OW42285

 

വര്‍ക്കല: സ്‌കൂള്‍ പരിസരത്ത് നിന്നും കഞ്ചാവും ലഹരി ഗുളികകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂര്‍ വെന്നികോട് വലയന്റകുഴി കുഴിവിള വീട്ടില്‍ അമ്പാടി എന്നുവിളിക്കുന്ന ശരത്( 21) ആണ് അറസ്റ്റിലായത്. 190 ഗ്രാം കഞ്ചാവും 10 എം.ജി.യുടെ രണ്ട് ലഹരി ഗുളികകളും പിടിച്ചെടുത്തു. സ്‌കൂട്ടറില്‍ കഞ്ചാവുമായി എത്തിയപ്പോള്‍ മേല്‍വെട്ടൂര്‍ ജെംനോ സ്‌കൂളിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ഇയാള്‍ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തിവരുന്നയാളാണെന്ന് പോലീസ് പറഞ്ഞു. വര്‍ക്കല, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, പാരിപ്പള്ളി സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. വര്‍ക്കല എസ്.ഐ. രാഹുലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!