റംസാൻ ദിനത്തിൽ ആറ്റിങ്ങൽ കരുണാലയത്തിലെ അന്തേവാസികളുടെ മനസ്സുനിറച്ച് ആലംകോട് മത്സ്യതൊഴിലാളി യുണിയൻ

eiLZLWD44875

ആലംകോട് മത്സ്യതൊഴിലാളി യുണിയൻ (AlTUC) സഖാക്കളുടെ തൊഴിൽ സമയം രാത്രിയിലാണ്… പുലർച്ചെ 2 മണി മുതൽ നേരം പുലരുവോളം മാർക്കറ്റിൽ മീൻ ചുമക്കുകയും, കയറ്റിറക്ക് ജോലിയിൽ ഏർപ്പെടുകയും ചെയ്യുന്നവർ. അവരുടെ മനസ്സിലെ സ്നേഹസുഗന്ധം റംസാൻ ദിനത്തിൽ ആറ്റിങ്ങൽ കരുണാലയത്തിലെ അന്തേവാസികളുടെ മനസ്സുനിറച്ചു.മത്സ്യ വെള്ളത്തിന്റെ ഗന്ധം പേറുന്നവരെന്ന ആക്ഷേപം കേൾക്കുന്നവ അവർ കഷ്ടപ്പാടിന്റെ ജീവിത സാഹചര്യങ്ങളെ അനുഭവിച്ചറിയുന്നവരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു .
മാനസിക ശാരീരിക വൈകല്യമുള്ള കുട്ടികളും മുതിർന്നവരുമുൾപ്പടെ നൂറ്റിപ്പത്തിലധികം അന്തേവാസികളുള്ള “കരുണാലയത്തിൽ” സഹായമെത്തിക്കണമെന്ന ആവശ്യം യൂണിയൻ കമ്മിറ്റിയിൽ ഒരേ ശബ്ദത്തിൽ അംഗീകരിക്കപ്പെട്ടു. മൂന്ന് നേരം ഭക്ഷണം ഉൾപ്പടെ എല്ലാ ചിലവും വഹിക്കാൻ തയ്യാറാണെന്ന് “കരുണാലയം” പ്രവർത്തകരെ അറിയിച്ചപ്പേൾ നിറഞ്ഞ സന്തോഷത്തിൽ സദ്യയ്ക്ക് ഒന്നിച്ചുണ്ണാൻ തൊഴിലാളികളും ഒപ്പം വേണമെന്ന് സ്ഥാപനം നടത്തിപ്പുകാരുടെ ആഗ്രഹം. ഞങ്ങളുടെ അന്തേവാസികളെ നേരിൽ കണ്ട് സുഖവിവരങ്ങൾ പങ്കിടാൻ അവർ ക്ഷണിച്ചു. അങ്ങനെ തൊഴിലാളികൾക്കൊപ്പം ഡെപ്യൂട്ടി സ്പീക്കർ ശശി , രാധാകൃഷ്ണൻ കുന്നുംപുറം, ടി.ടൈറ്റസ് എന്നിവരുമെത്തി. യൂണിയൻ പ്രസിഡന്റ് അഡ്വ.എം.മുഹസിൻ, സെക്രട്ടറി റാഫി, നാദിർഷ, എന്നിവർ പങ്കെടുത്തു. ജീവിതാവസ്ഥകളിൽ ഒറ്റപ്പെട്ടവർക്ക് ഡെപ്യൂട്ടി സ്പീക്കർ മധുരം പങ്കിട്ട് നൽകി ചടങ്ങിന് തുടക്കം കുറിച്ചു.
സംഘടനകളുടെ ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് പ്രേരണയും, പ്രചോദനവുമാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
മുൻ വർഷങ്ങളിലും ആലംകോട് മത്സ്യതെഴിലാളി യൂണിയൻ ( AlTUC) ഇത്തരം പ്രവർത്തനങ്ങൾ മുൻകാലങ്ങളിലും ഏറ്റെടുത്തു നടത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!