ഇടവയിലെ ‘സൗഹൃദ കൂട്ടായ്മ’ഒരു മാതൃക, തെരുവോരങ്ങളിൽ പൊതിച്ചോർ നൽകി പെരുന്നാൾ ആഘോഷം

eiA2RQ853536

ഇടവ : കഴിഞ്ഞ വർഷങ്ങളിലെ പോലെ ഈ വർഷവും ഇടവ സൗഹൃദ കൂട്ടായ്മ പെരുന്നാൾ ആഘോഷിച്ചത് വഴിയോരങ്ങളിൽ വിശന്നു വലഞ്ഞവർക്ക് പൊതി ചോറ് നൽകിയാണ്. പെരുന്നാൾ സന്തോഷവും സന്ദേശവും സമൂഹത്തിൽ വളരെ വ്യത്യസ്തമായി എത്തിച്ചു മുന്നോട്ട് നീങ്ങുന്ന ഇടവയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ‘സൗഹൃദ കൂട്ടായ്മ’ എന്ന വാടസപ്പ്‌ ഗ്രൂപ്പാണ് നാടിന് മാതൃകയായി മരുന്നത്. പെരുന്നാള്‍ ദിനത്തിൽ വര്‍ക്കലപ്രദേശങ്ങളിലെ പാവങ്ങള്‍ക്ക്‌ ഉച്ച ഭക്ഷണവുമായി യുവാക്കൾ എത്തി.കൂട്ടായ്മയിലുള്ള നാട്ടിലെ ഒരു കൂട്ടം വിദ്യാര്‍ഥികളും, യുവാക്കളുമാണ്‌ കാരുണ്യ ഒരുനേരത്തെ ആഹാരത്തിനായി ആരോട്‌ കൈനീട്ടം എന്നറിയാതെ ബുദ്ധിമുട്ടുന്നവരുടെ മുന്നിലേക്ക്‌ സൗഹൃദ കൂട്ടായിമയുടെ പ്രവർത്തകർ ഉച്ചഭക്ഷണവുമായി എത്തിയപ്പോള്‍ പെരുന്നാളിന്റെ പരിപൂർണ്ണത ആ ഭക്ഷണം കഴിച്ചവരുടെ വതനങ്ങളിൽ ദൃശ്യമായി. നാട്ടുകാരുടേയും ഒരു കൂട്ടം പ്രവാസികളുടേയും സുമനസ്സ്‌ കൊണ്ട്‌ ഈ ഗ്രൂപിന്‌ ഇതിനകം ഒരുപാട്‌ നല്ല പ്രവര്‍ത്തനങ്ങൾ കാഴ്ച വെക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. വർക്കല താലൂക്ക്‌ ആശുപത്രിയിലും, റയിൽവേ സ്റ്റേഷനിലും, തെരുവോരങ്ങളിലും ഒരു നേരത്തെ ആഹാരത്തിന്‌ വകയില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക്‌ ഒരു നേരത്തെ പൊതിച്ചോറുകളുമായി സൗഹൃദ കൂട്ടായിമ എത്താറുണ്ട്‌. കൂടാതെ നാട്ടിലും പരിസരങ്ങളിലും സഹായ അഭ്യര്‍ത്ഥനയുമായി എത്തുന്നവരെ സഹായിക്കാനും ശ്രമിക്കാറുണ്ട്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!