മംഗലപുരം ഗ്രാമപഞ്ചായത്തിൽ മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവം നടത്തി. പഞ്ചായത്ത്തല പ്രവേശനോത്സവം കോരാണി എൽ.പി.എസ്സി ൽ വച്ചു നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. ഷാനവാസ്, പഞ്ചായത്ത് അംഗം സി. ജയമോൻ, കണ്ണൂർ വാസൂട്ടി, രാധാകൃഷ്ണൻ കുന്നുംപുറം സതീശൻ നായർ, കെ. വാരിജാക്ഷൻ, സുധീന്ദ്രൻ, സുന്ദരേശൻ ഹെഡ്മിസ്ട്രസ് രമാഭായി, പി ടി എ പ്രസിഡന്റ് ബിനീഷ് കോരാണി എന്നിവർ പങ്കെടുത്തു.