Search
Close this search box.

നാടിന്റെ വികസനത്തിന്റെ മുഖം മികച്ച റോഡുകൾ : ഡി.കെ മുരളി എം.എൽ.എ

 

നാടിന്റെ വികസനത്തിന്റെ മുഖമാണ് മികച്ച റോഡുകളെന്നും ഗ്രാമീണ റോഡുകൾക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്നും ഡി.കെ മുരളി എം.എൽ.എ. അദ്ദേഹം പറഞ്ഞു. വാമനപുരം പഞ്ചായത്തിലെ ഗ്രാമീണ നഗർ-മീതൂർ-അയണിക്കോണം റോഡിൻ്റെയും, പൂവത്തൂർ-പമ്മത്തിൻകീഴ് റോഡിൻ്റെ നിർമ്മാണോദ്‌ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാമനപുരം എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്രാമീണ നഗർ-മീതൂർ-അയണിക്കോണം റോഡ് നിർമ്മിച്ചത്. പുതുതായി നിർമ്മിക്കുന്ന പൂവത്തൂർ – പമ്മത്തിൻകീഴ് റോഡിന് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ഇതോടെ നാട്ടുകാരുടെ സ്വപ്ന പദ്ധതിയാണ് നടപ്പാകുന്നത്.

അയണിക്കോണത്തും ദർപ്പക്കട്ടയ്ക്കാലും നടന്ന പരിപാടികളിൽ വാമനപുരം ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ജി.ഒ ശ്രീവിദ്യ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, വൈസ് പ്രസിഡൻ്റ് എസ്.എം റാസി, ജില്ലാ പഞ്ചായത്ത് അംഗം ബിൻഷ ബി ഷറഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!