മംഗലപുരം ഗ്രാമപഞ്ചായത്തിൽ കൈലത്തുകോണം എൽ പി എസ് നു എം എൽ എ ഫണ്ട് ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങി നൽകി. ഡെപ്യുട്ടി സ്പീക്കർ വി. ശശി ഫ്ലാക് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, വിദ്യാഭ്യാസ കാര്യ ചെയർമാൻ എം. ഷാനവാസ്, മെമ്പർമാരായ വി. അജികുമാർ, കെ. ഗോപിനാഥൻ, ബി. ലളിതാംബിക, ദീപാ സുരേഷ്, എൽ. മുംതാസ്, ഹെഡ്മിസ്ട്രസ് മിനി, പി ടി എ പ്രസിഡന്റ് ജോയ് എന്നിവർ പങ്കെടുത്തു.