Search
Close this search box.

സ്ത്രീകളെ വീടുകയറി ശല്യപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കടയ്ക്കാവൂർ പോലീസ് പിടികൂടി

eiGGI7422865

 

മണമ്പൂർ : കവലയൂർ കുളമുട്ടം ഭാഗങ്ങളിൽ സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിൽ രാത്രിയിൽ അതിക്രമിച്ചു കയറി ശല്യപ്പെടുത്താൻ ശ്രമിച്ച പ്രതിയെ കടയ്ക്കാവൂർ പോലീസ് പിടികൂടി. കുളമുട്ടം വെട്ടുകാട് നാനയ്ക്കാവിൽ വീട്ടിൽ കണ്ണൻ എന്നറിയുന്ന ആൽബിനെ (24)യാണ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് രാത്രിയാണ് സംഭവം. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ വളരെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പോലീസ് പിടികൂടിയത്. കല്ലമ്പലത്തുള്ള ഒരു കടയിൽ നിന്നാണ് പ്രതി പിടിയിലായത്. പ്രതിയെ പിടികൂടിയ ശേഷം ഇത്തരത്തിലുള്ള നിരവധി പരാതികളാണ് നാട്ടുകാർ പോലീസിൽ അറിയിച്ചത്. കടയ്ക്കാവൂർഎസ്എച്ച്ഒ അജേഷ് വി , എഎസ്ഐമാരായ ജയപ്രസാദ് ബി , ഷെഫി എഎൻ , ശ്രീകുമാർ ബി , സിപിഒ സുജിൻ എസ് , സ്വരാജ് എസ് , എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!