ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിൽ പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ സ്വാഭാവിക വനങ്ങളുടെ ചെറുമാതൃകകൾ സൃഷ്ടിക്കുന്ന പച്ചത്തുരുത്ത്കൾ നടപ്പിലാക്കുന്നതാണ് പദ്ധതി. പഞ്ചായത്ത് തല ഉദ്ഘാടനം ഡെപ്യുട്ടി സ്പീക്കർ വി. ശശി മരം നട്ടു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വേങ്ങോട് മധു, വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ എം. ഷാനവാസ്, വി. അജികുമാർ, കെ. ഗോപിനാഥൻ, ലളിതാംബിക, ദീപ സുരേഷ്, എൽ. മുംതാസ്, എം. ജി. എൻ ആർ എസ് എ ഇ മോഹനൻ എന്നിവർ പങ്കെടുത്തു
.