Search
Close this search box.

കിളിമാനൂരിൽ യുവതിയെ തട്ടിക്കൊണ്ടു പോകാൻ വീട്ടിൽ അതിക്രമിച്ച് കയറി മുറിയിൽ ഒളിച്ചിരുന്ന പ്രതി അറസ്റ്റിൽ

ei6SCW676479

 

കിളിമാനൂർ : മുള്ളക്കലത്ത് കാവ് സ്വദേശിനിയായ ദളിത് യുവതിയെ തട്ടിക്കൊണ്ടു പോകാൻ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മുറിയിൽ ഒളിച്ചിരുന്ന പ്രതിയെ കിളിമാനൂർ പോലീസ് പിടികൂടി. പഴയകുന്നുമ്മേൽ ചെമ്പക്ശേരി അരുൺ നിവാസിൽ അരുൺ ആണ് പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയും കിളിമാനൂർ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലും ഉൾപെട്ടിട്ടുള്ളതുമായ പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ പ്രത്യേക നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിൻ്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ എസ് സനൂജ്, എഎസ്ഐ സുഭാഷ്,എസ്. സി. പി. ഒ അരുൺ,സിപിഒ ശ്രീരാജ് എന്നിവർ അടങ്ങിയ സംഘം പിടികൂടുകയായിരുന്നു, പ്രതിയെ കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!