കഠിനംകുളം : കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍ കയറി പീഡിപ്പിച്ച കേസില്‍ യുവാക്കള്‍ പിടിയിൽ.വലിയതുറ സ്വദേശികളായ മേഴ്സണ്, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് പിടിയിലായത്. മദ്യം നല്കിയ ശേഷം പ്രതികൾ പീഡിപ്പിച്ചുവെന്നാണ് പരാതി. മൂന്ന് പെൺകുട്ടികളെയാണ് സംഘം പീഡിപ്പിച്ചത്. ഇവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ബുധനാഴ്ച രാത്രി കോൺവെന്റിന്റെ മതിൽ ചാടിക്കടന്ന് അകത്തുകയറിയ പ്രതികൾ പെൺകുട്ടികൾ താമസിക്കുന്ന മുറിയിലെത്തുകയും മദ്യം നൽകി ഇവരെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.