മീൻ പിടിക്കാൻ പോയ ആദിവാസി യുവതിയെ കാട്ടാന ചവിട്ടി കൊന്നു

eiGJNZF2330

 

കാട്ടാക്കട: അഗസ്ത്യ വനമേഖലയിലെ സെറ്റിൽമെന്റിൽ നിന്ന് മീൻ പിടിക്കാൻ പോയ ആദിവാസി യുവതിയെ കാട്ടാന ചവിട്ടി കൊന്നു. ഭർത്താവിനും പരിക്കേറ്റു. പേപ്പാറ വനമേഖലയിലെ കൊമ്പിടി സെറ്റിൽമെന്റിലെ അംബികയെയാണ് (38) കാട്ടാന ചവിട്ടി കൊന്നത്. അംബിക നെയ്യാർ റിസർവോയറിൽ ഭർത്താവ് ആനന്ദുമൊന്നിച്ച് മീൻ പിടിക്കാൻ പോയി മടങ്ങുന്നവഴി നെടുവൻതോട് ഭാഗത്ത് വച്ച് ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. ആനന്ദ് പരിക്കേറ്റ് സംഭവസ്ഥലത്ത് കിടക്കുന്നതായി ആദിവാസികൾ അറിയിച്ചതിനെ തുടർന്ന് രാത്രി 10ഓടെ നെയ്യാർഡാം സി.ഐ,​ കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊലീസും,​ വനംവകുപ്പ് ഉദ്യോഗസ്ഥരും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളുമായി വനത്തിനുള്ളിലേക്ക് തിരിച്ചു. ഇവർ തിരിച്ചെത്തിയാലേ സംഭവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. പ്രശാന്ത്,പ്രകാശ്,മനു എന്നിവരാണ് അബികയുടെ മക്കളാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!