ആട്ടോയിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന, യുവാവ് പിടിയിൽ

eiZ3Q2O64285

 

അയിരൂർ :ആട്ടോയിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തി വന്നയാളെ അയിരൂർ പോലീസ് പിടികൂടി.വർക്കല, പുന്നമൂട്, കുരയ്ക്കണ്ണിയിൽ പാറയിൽ സ്കൂളിനു സമീപം സജീന മൻസിലിൽ സുധീർ (41) നെയാണ് പോലീസ് പിടികൂടിയത്.

സ്കൂൾ വിദ്യാർത്ഥികൾപ്പടെയുള്ളവർക്ക് മയക്കുമരുന്ന് വില്പന നടത്തി പണം സമ്പാദിക്കുന്ന ആൾക്കാർ കൂടി വരുന്നതും സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ മയക്കുകരുന്നിനടിമയാകുന്ന പശ്ചാത്തലത്തിൽ അയിരൂർ പോലീസ് സ്റ്റേഷനിൽ രഹസ്യ സ്ക്വാഡുകൾ ഉണ്ടാക്കി മയക്കുമരുന്ന് വേട്ട ആരംഭിച്ചതിന്റെ ഭാഗമായാണ് സുധീറിനെയും വാഹനവും കഞ്ചാവും ഉൾപ്പെടെ പിടികൂടിയത്.

ഇയാൾക്കെതിരെ വർക്കല പോലീസ് സ്റ്റേഷനിൽ മാത്രം 4 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!