ആറ്റിങ്ങലിൽ തെരുവുനായയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്

eiHHB3M62818

 

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ 8 പേർക്ക് തെരുവുനായയുടെ കടിയേറ്റു. കഴിഞ്ഞ ദിവസമാണ് വിവിധ സ്ഥലങ്ങളിൽ വെച്ച് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ആറ്റിങ്ങൽ ചിറ്റാറ്റിൻകരയിലും പാലമൂട്ടിലുമുള്ളവർക്കാണ് കടിയേറ്റത്. പ്രഭാവതി(70),ഗോകുൽരാജ്(18),പൊടിയൻ(58),ലിനു(26) എന്നിവർക്കും പാലമൂട്ടിൽ 4 പേർക്കുമാണ് കടിയേറ്റത്. അതിൽ 60 ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ അമ്മയ്ക്കും കടിയേറ്റു. പ്രഭാവതിയുടെ ചെവിക്ക് ഗുരുതര പരിക്കേറ്റു. കാലിനും കടിയേറ്റിട്ടുണ്ട്. അവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു യുവാവിന്റെ മൂക്കിനും ചുണ്ടിനും പരിക്കേറ്റു. ഒരു നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചതെന്ന സംശയവും നാട്ടുകാർ പറയുന്നു. ആറ്റിങ്ങലിൽ തെരുവുനായ ശല്യം രൂക്ഷമാകുകയാണ്. കുട്ടികൾ ഉൾപ്പെടെ ഭീതിയിലാണ്. ഇരുചക്ര വാഹനങ്ങൾക്ക് മുന്നിലേക്ക് എടുത്ത് ചാടുന്നതും അപകട സാധ്യതകൾ ഉണ്ടാക്കുന്നു. അടിയന്തിരമായി അധികൃതർ ഇടപെട്ട് ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!