

മുതലപൊഴിയിൽ നിന്നും കണ്ണൂരിലേക്ക് പോയ മത്സ്യബന്ധന ബോട്ട് ശക്തമായ കാറ്റിൽ നിയന്ത്രണം വിട്ട് വർക്കല ഇടിച്ചു കയറി.ഇന്ന് ഉച്ചയോടെ തീരത്ത് ആഞ്ഞടിച്ച ശക്തമായ കാറ്റിൽപ്പെട്ട് നിയന്ത്രണം വിട്ട ബോട്ട് വർക്കല ചിലക്കൂർ വള്ളക്കടവ് കടൽതീരത്തേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.ബോട്ടിൽ ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി തിരിച്ചയച്ചു. പരിസരവാസികളും നാട്ടുകാരും ചേർന്ന് ബോട്ടിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു.


 
								 
															 
								 
								 
															 
				

