വിളപ്പിൽ :പരിസ്ഥിതിസംരക്ഷണം ഓരോവീടുകളിലും സംസ്കാരമായി മാറ്റണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണൻ പറഞ്ഞു.വിളപ്പിൽശാല ഇ.എം.എസ് അക്കാഡമി സ്ഥിതിചെയ്യുന്നിടത്ത് പച്ചത്തുരുത്തു പദ്ധതിയ്ക്ക് വൃക്ഷ തൈ നട്ട് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അക്കാഡമിയിൽ നിലവിലുള്ള ജൈവവൈവിധ്യ ഉദ്യാനത്തിലും ഔഷധത്തോട്ടത്തിലും ഇതര ഫല വൃക്ഷത്തോട്ടങ്ങളിലും വഴിയോരങ്ങളിലും വിവിധ ഇനങ്ങളിലായി ആയിരത്തി അഞ്ഞൂറോളം വൃക്ഷതൈകൾ നട്ടു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വിളപ്പിൽ ഏരിയ സെക്രട്ടറി സുകുമാരൻ,ഐ.ബി.സതീഷ് എം.എൽ എ, ഇ.എം.എസ് അക്കാദമി രജിസ്ട്രാർ എ. പ്രതാപചന്ദ്രൻനായർ എന്നിവർ പങ്കെടുത്തു.