നാവായിക്കുളം : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വർക്കല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. എസ് ഹരികുമാറിന്റെ നിർദ്ദേശാനുസരണം ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ രതീശൻ ചേട്ടിയാരുടെ നേതൃത്വത്തിൽ നടത്തിയ വ്യാപക പരിശോധനയിൽ അനധികൃതമായി മദ്യ കച്ചവടം നടത്തിയ പ്രതിയെ പിടികൂടുന്നതിനിടയിൽ എക്സൈസ് ഉദ്യോഗസ്ഥരായ യശസ്, മഹേഷ് എന്നീ ഉദ്യോഗസ്ഥരെയും കൊണ്ട് കടന്നു കളഞ്ഞ മടവൂർ സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ബിജു കുമാറിനെ 6 ലിറ്റർ മദ്യവുമായി എക്സൈസ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടി. ഉദ്യോഗസ്ഥരെയും കൊണ്ട് കടന്നു കളഞ്ഞ വാഹനം 8 കിലോമീറ്റർ അപ്പുറം പാരിപ്പള്ളി മുക്കടയ്ക്കു സമീപം എക്സൈസ് വാഹനം കുറുക്കിട്ട് പിടിക്കുകയായിരുന്നു.
സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനായ യശസിനു പരിക്കേൽകുകയും ഡിപ്പാർട്മെന്റ് വാഹനത്തിന് കേടു പാടുകൾ സംഭവിക്കുകയും ചെയ്തു. പ്രതിയുടെ പേരിൽ എക്സൈസിലും പോലീസിലും നിരവധി കേസുകൾ ഉണ്ട്. പിടികൂടിയ പ്രതിയിൽ നിന്നും മദ്യം വിറ്റ വകയിൽ കിട്ടിയ 4250 രൂപയും, മദ്യം കച്ചവടം നടത്താൻ ഉപയോഗിച്ച KL 02 AE 1760 വാഹനം ഉൾപ്പെടെ ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസിനു തുടർ നടപടിക്കായി കൈമാറി. പാർട്ടിയിൽ ഗ്രേഡ് പ്രിവെന്റീവ് ഓഫീസർ റോബിൻ, സിവിൽ എക്സൈസ് ഓഫീസർ താരിഖ് എന്നിവരും ഉണ്ടായിരുന്നു.
മദ്യ, മയക്കു മരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട പരാതികൾ 0470-2692212 എന്ന നമ്പറിൽ അറിയിക്കുവാൻ സി. ഐ അറിയിച്ചു.