ഇടവ : ഇടവ ഗ്രാമപഞ്ചായത്തിൽ ഐ.എസ്.ഓ പ്രഖ്യാപനവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും ഇന്ന് വൈകുന്നേരം നടന്നു. ഇടവ അപ്പൂസ് റീജൻസി ഹാളിൽ നടന്ന ചടങ്ങ് വർക്കല എം.എൽ.എ അഡ്വ വി. ജോയ് ഐ.എസ്.ഒ പ്രഖ്യാപനം നിർവഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം കെ യൂസഫ് വിദ്യാർഥികളെ ആദരിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിത എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
