ചുള്ളിമാനൂർ : ചുള്ളിമാനൂർ സമീപം കോഴി കട നടത്തുന്ന യുവാവിനെ ആയുധങ്ങളുമായെത്തിയ ആറംഗസംഘം ആക്രമിച്ചു വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. ചുള്ളിമാനൂർ കഴക്കുന്ന് എം.ആർ മൻസിലിൽ മുഹമ്മദ് ഷാൻ (21) ആണ് വെട്ടേറ്റത്. തലയിൽ വെട്ടേറ്റ് മുഹമ്മദ് ഷാൻ തിരുവനന്തപുരം കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഓട്ടോയിൽ എത്തിയ സംഘം കോഴിക്കടയിൽ കണക്ക് നോക്കികൊണ്ടിരുന്നു മുഹമ്മദ് ഷാനും രണ്ടു ജീവനക്കാരും ആയുധങ്ങളുമായി അക്രമികൾ കടയിലേക്ക് വരുന്നത് കണ്ട് രക്ഷപ്പെടാനായി ഇറങ്ങിയോടി. ഓട്ടത്തിനിടെ നിലത്തു വീണുപോയ മുഹമ്മദ് ഷാനിന്റെ പിന്നാലെയെത്തിയ അക്രമിസംഘം കമ്പി കൊണ്ട് ദേഹത്ത് തലങ്ങും വിലങ്ങും അടിക്കുകയും വെട്ടുകയും ആയിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ എത്തിയതോടെ അക്രമികൾ രക്ഷപെട്ടു.
ഒരുമാസത്തിനു മുന്നേ മുഹമ്മദ് ഷാന്റ കാർ കൊച്ചു ആട്ടുകാൽ സ്വാദേശിയായ സുഹൃത്തിന് നൽകുകയും തുടർന്ന് സുഹൃത്ത് മുഹമ്മദ് ഷാന്റ ആക്രമിച്ചവർക്ക് നൽകുകയും ആയിരുന്നു. സംഘം കൊണ്ട് പോയ കാർ ഉപയോഗിച്ച ശേഷം ഇടിച്ചു കേടുപാടുകൾ വരുത്തുകയും ചെയ്‌തു. തുടർന്ന് കരിപ്പൂർ റോഡിൽ കാർ ഉപേക്ഷിച്ച ശേഷം താക്കോൽ മുഹമ്മദ് ഷാന്റ സുഹൃത്തിന് കൈമാറുകയായിരുന്നു എന്ന് ഷാൻ പറയുന്നു. എന്നാൽ തന്റെ വാഹനം കേടുപാടുകൾ തീർത്തു തരണമെമെന്നു ഷാൻ സുഹൃത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഉടൻ ഇവരെ അറിയിക്കുകയും, ഷാനിനേം കൂട്ടി നെടുമങ്ങാട് റെവന്യൂടവറിൽ വന്നാൽ ക്യാഷ് സെറ്റിൽ ചെയ്യാം എന്ന് സംഘം പറഞ്ഞു. എന്നാൽ തനിക്കു ഇവരുമായി ഇടപാടുകൾ ഇല്ല അതിനാൽ ഞാൻ വരില്ലെന്ന് ഷാൻ പറഞ്ഞു. തുടർന്ന് ഇക്കഴിഞ്ഞ എട്ടാം തീയതി നെടുമങ്ങാട് ആലിന് സമീപം വച്ച് രണ്ടു പേർ ചേർന്ന് കാറിന്റെ രൂപ വേണമോ എന്ന് ചോദിച്ചുകൊണ്ട് മർദിക്കുകയും മൈബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു എന്ന് ഷാൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യമായിരുന്നു ശനിയാഴ്ചയുണ്ടായ ആക്രമണത്തിന് കാരണം. അക്രമി സംഘത്തിൽ ഉണ്ടായിരുന്നു ആറുപേരെ പ്രതികളാക്കി വലിയമല പോലീസ് കേസെടുത്തിട്ടുണ്ട്.