ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ഇലക്ട്രിക് പോസ്റ്റിൽ തീ പിടിച്ചു

eiJZJ9S45156

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ഇലക്ട്രിക് പോസ്റ്റിൽ തീ പിടിച്ചു. ഇന്ന് വൈകുന്നേരം 5 അര മണിയോടെയാണ് കച്ചേരി ജംഗ്ഷനിൽ രാജകുമാരി ഡേ ടു ഡേ ഷോപ്പിങ്ങിനടുത്ത് ദേശീയ പാതയോരത്ത് നിന്ന ഇലക്ട്രിക് പോസ്റ്റിലാണ് തീ പിടുത്തം ഉണ്ടായത്. പോസ്റ്റിൽ ഉണ്ടായിരുന്ന cabilഅതുവഴി പോയ യാത്രക്കാരും സമീപത്തു ഉണ്ടായിരുന്നവരും തീ കണ്ട് പരിഭ്രാന്തരായി. ഉടൻ തന്നെ സ്ഥലത്ത് ഉണ്ടായിരുന്ന ട്രാഫിക്  എസ്ഐയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഫെയർ ഫോഴ്‌സിനെ ബന്ധപ്പെടുകയും ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കുകയും ചെയ്തു. ഷോർട് സർക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആറ്റിങ്ങൽ പട്ടണത്തിൽ ഇത്തരം തീപിടുത്തങ്ങൾ പതിവ് കാഴ്ചകൾ ആണെന്നും നാട്ടുകാർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!