വർക്കല ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സ്വച്ഛതാ ലീഗ് സംഘടിപ്പിച്ചു

 

പ്രാദേശിക സർക്കാരുകളുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഇന്ത്യൻ യുവജനതയെ പങ്കാളിയാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇന്ത്യൻ സ്വച്ഛതാ ലീഗ് വർക്കല നഗരസഭയിൽ സംഘടിപ്പിച്ചു. വർക്കല നഗരസഭയുടെ ടീമായ വർക്കല ബ്ലാസ്റ്റേഴ്സ് സംഘടിപ്പിക്കുന്ന വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളും റാലികളും യുവജന പങ്കാളിത്തത്തോടെ നടത്തുന്ന ബീച്ച് ക്ലീനിംഗും നടന്നു. വർക്കല നഗരസഭ
ചെയർമാനും വർക്കല ബ്ലാസ്റ്റേഴ്സിന്റെ ടീ ക്യാപ്റ്റനുമായ കെ.എം.ലാജി പരിപാടി ഉത്ഘാടനം ചെയ്തു. മാലിന്യസംസ്കരണ രംഗത്ത്നഗരസഭയും നഗരസഭാശുചീകരണ തൊഴിലാളികളും വഹിക്കുന്ന പരിശ്രമം എത്രയെന്ന് മനസിലാക്കുന്നതിനും യുവജനങ്ങളിലൂടെ പൊതുജനങ്ങൾക്ക് ബോധവത്കരണം നടത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഹരിത കർമ്മ സേന പ്രവർത്തകർ ,എൻഎസ്എസ് . വോളന്റിയേഴ്സ് , കോളജ് വിദ്യാർത്ഥികൾ , മുൻസിപ്പൽ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ച് ശ്രീനാരായണ കോളജ് വിദ്യാർത്ഥിനികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് അഡ്വ അനിൽകുമാർ , വാർഡ് കൗണ്സിലർമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!