കിളിമാനൂർ : പൊതുസമൂഹത്തിന് വളരെ വലിയ രീതിയിൽ ദോഷമായി മാറിക്കൊണ്ടിരിക്കുന്ന മാരക മയക്കുമരുന്നുകളുടെ വ്യാപനം തടയുന്നതിന് സംസ്ഥാന എക്സൈസ് വകുപ്പ് നടത്തി വരുന്ന നാർക്കോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കിളിമാനൂർ എക്സൈസ് റെയിഞ്ച് പാർട്ടി കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും ആട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 3.006 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മാരകമയക്കുമരുന്നായ എംഡിഎംഎ കടത്തിക്കൊണ്ടു വന്ന മുട്ടത്തറ മാണിക്യ വിളാകം വിഐപി കോളനി സ്വദേശികളായ സജ്ജാദ് ഖാൻ (20), അറഫാത്ത് (20) എന്നിവരെയും എംഡിഎംഎ കടത്താൻ ഉപയോഗിച്ച KL 01 CJ 8801 ആട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു കേസെടുത്തു. കിളിമാനൂർ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കിളിമാനൂർ കേന്ദ്രീകരിച്ചുളള സംഘത്തിലെ കണ്ണികൾ ആണ് അറസ്റ്റിലായ സജ്ജാദ് ഖാനും അറഫാത്തും എക്സൈസ് റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഷൈജു .എസ്, അനിൽകുമാർ. പി സിവിൽ എക്സൈസ് ഓഫീസർമാരായ ജെസീം.വൈ.ജെ., ഷാജു.ഐ. ,ചന്തു ,സജിത്ത്.സി എന്നിവർ പങ്കെടുത്തു.