പോത്തന്‍കോട് വെള്ളാണിക്കല്പാറയില് നാല് പെണ്‍കുട്ടികളെയും രണ്ടു ആണ്‍കുട്ടികളെയും സദാചാരവാദികള്‍ മര്‍ദിച്ച സംഭവം ഗൗരവമുള്ളതെന്ന് ജില്ലാ ശിശുക്ഷേമ സമിതി. സംഭവം നേരില്കണ്ടയുടന് പ്രതികരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പൊതുസമൂഹത്തെ അറിയിക്കുകയും ചെയ്ത ദമ്പതിമാരെ അനുമോദിക്കുന്നതായും ശിശുക്ഷേമ സമിതി ചെയര്‍പെഴ്സണ്‍ ഷാനിബാ ബീഗം പറഞ്ഞു. ഒരു കുട്ടിയെയും ശിക്ഷിക്കാനുള്ള അധികാരം പൊതുജനത്തിനില്ലെന്നും ബാലനീതി നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്നും ഷാനിബാ ബീഗം പ്രസ്താവനയിലൂടെ അറിയിച്ചു.