ആറ്റിങ്ങൽ: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ.കോരാണി 18 മൈൽ സ്വദേശികളായ മുഹമ്മദ് അസ്സലാം (20), മുഹമ്മദ് തൗഫീഖ് (19) എന്നിവരാണ് അറസ്റ്റിലായത്.ഹർത്താലിന്റെ അന്ന് ആറ്റിങ്ങൽ മാമം പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇരുചക്ര വാഹനത്തിൽ എത്തിയ പ്രതികൾ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ബസ്സിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകരുകയും ചില്ലുകൾ ദേഹത്ത് തറച്ച് ഡ്രൈവറക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പോലീസ് എത്തുന്നതിനു മുൻപ് തന്നെ പ്രതികൾ മാമം ഓടി ഒളിക്കുകയും ചെയ്തു. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്തു അന്വേഷണം നടത്തുകയും മാമം ഭാഗത്തുനിന്നും പ്രതികളെ പിടികൂടുകയും ചെയ്തു. പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.
ആറ്റിങ്ങൽ സി ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.