ആറ്റിങ്ങലിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു, കാറിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടി

eiUEGZ646112

ആറ്റിങ്ങൽ : ആറ്റിങ്ങൽ ബിടിഎസ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് വൈകുന്നേരം 3 മണി കഴിഞ്ഞാണ് സംഭവം. ബിടിഎസ് റോഡിൽ വാഹനം ഒതുക്കി നിർത്തിയ ശേഷം ഡ്രൈവർ തച്ചൂർകുന്ന് ശ്രീവിനായകത്തിൽ അരുൺ കടയിൽ സാധനം വാങ്ങാൻ പോയതായിരുന്നു. കാറിൽ അരുണിന്റെ ഭാര്യ അശ്വതിയും, മകൾ 11 മാസം പ്രായമുള്ള പാർവതിയും അശ്വതിയുടെ അമ്മ മോളിയും ബന്ധുവായ സിന്ധുവുമാണ് ഉണ്ടായിരുന്നത്.

ടാറ്റ ഇൻഡിക കാറിൽ ബിടിഎസ് റോഡിൽ എത്തി വാഹനം ഒതുക്കി ഇട്ട ശേഷമാണ് അരുൺ കടയിൽ പോയത്. എന്നാൽ എന്തോ കരിയുന്ന ഗന്ധം ഉണ്ടാവുകയും കാറിൽ നിന്നാണ് ആ ഗന്ധം ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കിയ കാറിൽ ഉണ്ടായിരുന്നവർ കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഇറങ്ങി ഓടി മാറിയതും കാറിൽ തീ പിടിക്കുകയും ചെയ്തു. വൻ ദുരന്തമാണ് ഒഴിവായത്. നാട്ടുകാർ ഓടി കൂടുകയും ഫയർ ഫോഴ്സിനേയും പോലീസിനെ വിവരം അറിയിച്ചു. ആറ്റിങ്ങൽ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കുകആയിരുന്നു. ആർക്കും പരിക്ക് ഇല്ല. അരുണിന്റെ സുഹൃത്തിന്റെയാണ് കാർ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!