കല്ലമ്പലത്ത് രണ്ടുപേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കല്ലമ്പലത്തു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് യുവാക്കൾളുടെ മേൽ UAPA ചുമത്തി. കഴിഞ്ഞ ദിവസം കല്ലമ്പലം പുതുശ്ശേരി മൂക്കിൽ സ്ഥാപിച്ചിരുന്ന കൊടികൾ നീക്കം ചെയ്യാൻ എത്തിയ 7 ഓളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ രണ്ട് പേർ പോപ്പുലർ ഫ്രണ്ടിന് അനുകൂലമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ആണ് കല്ലമ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഘടന നിരോധിച്ചിട്ടുള്ളതിനാൽ തന്നെ പിടിയിലായ രണ്ട്‌ പ്രവർത്തകർക്ക് നേരെ രാജ്യദ്രോഹ കുറ്റം ചുമത്തി ആണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.കല്ലമ്പലം ഏരിയ പ്രസിഡൻറ് നസീം (38) , പ്രവർത്തകൻ അബ്ദുൽ സലീം (44) എന്നിവരേയാണ് UAPA ചുമത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത് .കേസിൽ 5 ഓളം പേർ ഇനിയും പിടിയിലാകാൻ ഉണ്ടെന്ന് വർക്കല ഡി വൈ എസ് പി നിയാസ് അറിയിച്ചു.

പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം. നിരോധിച്ച സംഘടനയുടെ മുദ്രാവാക്യം മുഴക്കിയത്തിന് 2 വർഷം മുതൽ 10 വർഷത്തോളം ശിക്ഷ ലഭിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!