Search
Close this search box.

പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്

images (24)

അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനും പരിസ്ഥിതി മലിനീകരണം തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി പ്രസിഡന്റ് എസ്. ഹരികുമാര്‍ പറഞ്ഞു. ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് വ്യക്തിത്വവികസന ക്ലാസ്സുകളും മാലിന്യ സംസ്‌കരണ ഉപാധികളെ കുറിച്ചും അവബോധം നല്‍കിക്കൊണ്ട് പഞ്ചായത്തിലെ 18 വാര്‍ഡുകളിലേയും പ്ലാസ്റ്റിക് മാലിന്യ സമാഹരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കിയിട്ടുണ്ട്.

വീടുകള്‍ക്ക് പുറമെ വ്യാപാരസ്ഥാപനങ്ങളിലേക്ക് കൂടി പ്ലാസ്റ്റിക് മാലിന്യ സമാഹരണം വ്യാപിപ്പിച്ചതായി പ്രസിഡന്റ് പറഞ്ഞു . നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെത്താന്‍ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടന്നു വരികയാണ്. പതിനെട്ട് സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കണ്ടെത്തുകയും ഇരുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ പിഴയായി ഈടാക്കുകയും ചെയ്തു. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജ്ജന ബൈലോ പാസാക്കിയ ഗ്രാമപഞ്ചായത്ത് കൂടിയാണ് അണ്ടൂര്‍ക്കോണം. അമിതമായ പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയാല്‍ പരമാവധി 25000 രൂപവരെ ചട്ടപ്രകാരം പിഴ ഈടാക്കാവുന്നതാണ്.പല വ്യാപാരകേന്ദ്രങ്ങളിലും വലിയ അളവില്‍ നിരോധിത പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റിടങ്ങങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!