കാട്ടാക്കട: സിപിഎം കാട്ടാക്കട ഏരിയാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. ഏരിയാ സെക്രട്ടറി കെ ഗിരിയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിൻ്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .
