കിളിമാനൂർ : കിളിമാനൂരിൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തി ഇട്ടിരുന്ന ബസ്സിൽ നിന്ന് ഡീസൽ മോഷണം പോയതായി പരാതി. 100 ലിറ്ററോളം ഡീസൽ നഷ്ടമായെന്നാണ് ബസ് ഉടമ പരാതിപ്പെടുന്നത്. ബുധനാഴ്ച രാത്രി 100 ലിറ്ററോളം ഡീസൽ നിറച്ച് ബസ് സ്റ്റാൻഡിൽ ഒതുക്കോയിട്ടു. പിറ്റേ ദിവസം വൈകുന്നേരം ബസ് ഓടാൻ എടുക്കുമ്പോഴാണ് ഡീസൽ നഷ്ടമായെന്ന് മനസ്സിലാക്കുന്നതെന്നും ഉടമ പറയുന്നു. സംഭവത്തിൽ കിളിമാനൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി വരുന്നു.
