വക്കം: വക്കത്ത് ഓട്ടോ തടഞ്ഞ് യാത്രക്കാരനെ ആക്രമിച്ച് പണം കവർന്നതായി പരാതി . വക്കം കായൽവാരം മാവിളവീട്ടിൽ ഷാജി(48)യെയാണ് ആക്രമിച്ച് പണം തട്ടിയത്.
കഴിഞ്ഞദിവസം പുലർച്ചെ ഒരു മണിയോടെ ഗാന്ധിമുക്കിലാണ് സംഭവം. ആലംകോടുള്ള ഹോട്ടലിലേക്ക് ആടിനെ കൊണ്ടുപോയി വിറ്റ ശേഷം മടങ്ങി വരവെയാണ് ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞ് നിർത്തി ആക്രമിച്ചത്.ഷാജിയെ മർദിച്ചവശനാക്കിയശേഷം കൈവശമുണ്ടായിരുന്ന ഇരുപത്തയ്യായിരം രൂപ കവർന്നു. ഓട്ടോറിക്ഷ അടിച്ച് പൊളിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാർ ഉണർന്ന് പുറത്തിറങ്ങിയപ്പോഴേക്കും ആക്രമികൾ രക്ഷപ്പെട്ടു. ഷാജി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കടയ്ക്കാവൂർ പോലീസ് കേസെടുത്തു