Search
Close this search box.

ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വർക്കല ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി

eiPD3CH91308

വർക്കല :ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വർക്കല ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി. കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിലെ പുതുശ്ശേരിമുക്ക് ജംഗ്ഷനിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 28 ന് രാവിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പതാക അഴിച്ചു മാറ്റുന്നതിനിടെ സംഘടനയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച കേസിൽ ഒളിവിലായിരുന്ന നാല് പേരാണ് ഡി വൈ എസ് പി ഓഫീസിൽ എത്തി കീഴടങ്ങിയത്. പുതുശ്ശേരിമുക്ക് സ്വദേശികളായ അബ്ദുൾ റഷീദ് (56) , റിയാസ് (42) , സുബൈർ (46) , നാവായികുളം സ്വദേശി സുലൈമാൻ (56) എന്നിവരാണ് കീഴടങ്ങിയത്. ഇവർക്കെതിരെ UAPA ചുമത്തിയിട്ടുണ്ട്.നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും എന്ന് വർക്കല ഡി വൈ എസ് പി നിയാസ് അറിയിച്ചു.

സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുതുശ്ശേരിമുക്ക് ഏരിയ പ്രസിഡൻറ് നസീം , പ്രവർത്തകനായ അബ്ദുൽ സലീം എന്നിവരെ സെപ്റ്റംബർ 29 ന് പോലീസ് അറസ്റ്റ് ചെയ്‌ത് UAPA ചുമത്തി പോലീസ് റിമാൻഡ് ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!