Search
Close this search box.

ഗാന്ധി ജയന്തിദിനത്തിൽ കടുവയിൽ സൗഹൃദയുടെ ശ്രമദാനം

eiT0MB91051

കല്ലമ്പലം : ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ചു കടുവയിൽ സൗഹൃദ റിസഡന്റ്‌സ് അസോസിയേഷനും സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി തോട്ടക്കാട് നാഷണൽ ഹൈവേ സൈഡിലും പുത്തെൻകോഡ് റോഡിലുമായി രണ്ടു കിലോമീറ്റർ ശുചീകരണ പ്രവർത്തനം നടത്തി. ജീവിതത്തിലെ വിവിധ തുറകളിൽ ഉള്ള സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ സേവനങ്ങളെ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ പി. എൻ. ശശിധരൻ അഭിനന്ദിച്ചു.

സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കഴിഞ്ഞ അര വർഷത്തെ പ്രവർത്തനം വിലയിരുത്തുകയും 6 മാസം കൊണ്ട് 80 വീട് സന്ദർശനം നടത്തി കിടപ്പുരോഗികൾക്ക് സാന്ത്വനം നൽകുവാൻ കഴിഞ്ഞു എന്നു സെക്രട്ടറി ഖാലിദ് പനവിള അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ അറഫ റാഫി, ജോയിന്റ് സെക്രട്ടറിജി. ശ്രീകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ മോഹന കുറുപ്പ്, ഷാജഹാൻ എസ്‌., സതീഷ് ബാബു, സുനിൽകുമാർ, അജയകുമാർ, ഹസീന, സഫീല എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!