മുതലപ്പൊഴിയിൽ ഹാർബർ നിർമ്മാണം നിർത്തിവെയ്ക്കാൻ ഉത്തരവ്

eiI37KK55487

മുതലപ്പൊഴി : മുതലപ്പൊഴിയിൽ അനുമതിയില്ലാതെ ഫിഷിംഗ് ഹാർബർ നിർമ്മിക്കുന്നത് നിറുത്തിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.

സാമൂഹ്യപ്രവർത്തകനായ ചാല എസ്. ദിലീപ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശൻ, ജസ്റ്റിസ് എം.ആ‌ർ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം. അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്രഡിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികൾക്കായി ഡ്രഡ്ജിംഗ് നടത്തുന്നുവെന്ന വ്യാജേന സ്വകാര്യ പോർട്ട് ഉണ്ടാക്കുന്നുവെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കടലിൽ ഡെൽറ്റ രൂപപ്പെടുന്നത് മത്സ്യത്തൊഴിലാളികൾക്ക് ബുദ്ധിമുട്ടായതിനാൽ, വലിയ പാറക്കല്ലിട്ടു തടയാൻ കരാർ നൽകിയിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ല. തുടർന്ന് പാറക്കല്ലുകൾ മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇതിന് സഹായം നൽകാനാണ് വിഴിഞ്ഞം കമ്പനി രംഗത്തെത്തിയത്. ഒരു പുതിയ ബോട്ട് ജെട്ടി ഉണ്ടാക്കുകയും 15 ഏക്കർ സ്ഥലം അനധികൃതമായി കൈവശംവച്ച് വേലികെട്ടുകയും ചെയ്തു. തീരദേശ നിയമങ്ങൾ ലംഘിച്ച് ഇവിടെ റോഡും പണിതു. കടൽത്തീരത്ത് നിന്ന് മണ്ണെടുത്താണ് റോഡ് പണിഞ്ഞത്. ഇതിനായി മൈനിംഗ് ആൻ‌ഡ് ജിയോളജി വകുപ്പിന്റെയോ തദ്ദേശഭരണസ്ഥാപനത്തിന്റെയോ അനുവാദവും വാങ്ങിയിട്ടില്ല. ഇൗ സാഹചര്യത്തിലാണ് കോടതിയുടെ ഇടക്കാല നിർദ്ദേശം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!