വാമനപുരം എക്‌സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൻ കോലിയക്കോട് കലുങ്ക് ജംഗ്ഷന് സമീപം ചായ തട്ട് കട നടത്തുന്ന കന്യാകുളങ്ങര സ്വദേശി മധുസൂദനൻ നായരുടെ കടയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കടയ്ക്ക് പുറകുവശം വാഴ പണയിൽ ഒളിപ്പിച്ച നിലയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. വരും ദിവസങ്ങളിലും കടകൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്ന് വാമനപുരം എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
