പെരിങ്ങമ്മലയിൽ ടാപ്പിങ്ങിനു പോയ തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു

പാലോട്: ടാപ്പിങ്ങിനു പോയ തൊഴിലാളി ഇടിഞ്ഞാർ കല്യാണിക്കരിക്കകം എ.എസ്. ഭവനിൽ അപ്പുവിനെ കാട്ടുപോത്ത് ആക്രമിച്ചു. കാലിനു പൊട്ടലേറ്റ അപ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാലു മണിയോടെ അഗ്രിഫാമിലെ സോജി സെബാസ്റ്റ്യന്റെ പുരയിടത്തിലേക്കു റബർ വെട്ടാൻ പോകവേ പെരിങ്ങമ്മല അഗ്രിഫാം കുരിശടിക്കു സമീപമാണ് സംഭവം.റോഡിന്റെ വശത്തു നിന്ന് കാട്ടുപോത്ത് പെട്ടെന്നു മുന്നിലേക്കു ചാടി ബൈക്കിനെ ഇടിച്ചിടുകയായിരുന്നു. അപ്പു തെറിച്ചു വീണു. പോത്തിന്റെ കൊമ്പ് ബൈക്കിൽ ഉടക്കിയതു മൂലം കൂടുതൽ ആക്രമിക്കുന്നതിനു മുൻപ് അപ്പു ഓടി മാറി. ബൈക്ക് തകർന്ന നിലയിലാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!