ദേശീയ തപാൽ ദിനത്തിൽ മാതാപിതാക്കൾക്ക് ആശംസാ കാർഡുകളയച്ച് ശ്രീശങ്കര വിദ്യാപീഠത്തിലെ വിദ്യാർത്ഥികൾ.

ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് നഗരൂർ ശ്രീശങ്കര വിദ്യാപീഠം സ്കൂൾ സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് സന്ദർശന പരിപാടിയിലൂടെ അന്യം നിന്ന് പോകുന്ന കത്തുകളും ആശംസാ കാർഡുകളും എത്രത്തോളം പ്രിയംകരമാണെന്ന് കുട്ടികൾ മനസിലാക്കി.

സോഷ്യൽ മീഡിയ ഇന്റർനെറ്റ്‌ തുടങ്ങിയവ മാത്രം കണ്ടു പരിചയിച്ച പുത്തൻ തലമുറയിലെ കുട്ടികൾക്ക് കിളിമാനൂർ പോസ്റ്റ്‌ ഓഫീസ് സന്ദർശനം പുത്തൻ ഉണർവാണ് നൽകിയത്. കുട്ടികളുടെ കൊച്ചു കൊച്ചു സംശയങ്ങൾക്ക് സ്നേഹ വാൽസല്യത്തോടെ പോസ്റ്റ്‌ മാസ്റ്റർ ഹരിഹരൻ മറുപടി നൽകി. പോസ്റ്റ്‌ ഓഫീസിലെ ദൈനം ദിന പ്രവർത്തനങ്ങൾ ജീവനക്കാർ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. മാതാപിതാക്കൾക്ക് ആശംസകളെഴുതിയ പോസ്റ്റ്‌ കാർഡ് എല്ലാ കുട്ടികളും പോസ്റ്റ്‌ ബോക്സിൽ നിക്ഷേപിച്ചു. ജീവനക്കാർ കുട്ടികൾക്ക് മധുരം നൽകി സ്വീകരിക്കുകയും സ്കൂളിന്റെ സ്നേഹോപഹാരം ഏറ്റുവാങ്ങുകയും ചെയ്തു. ക്ലാസ് ടീച്ചർമാരായ രേഖ, സുനിത, ആശ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!