ആറ്റിങ്ങൽ : എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻ കുമാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബുവിന്റെ നേതൃത്വത്തിൽ വാമനപുരം/ചിറയിൻകീഴ് എക്സൈസ് പാർട്ടിയുമായി സംയുക്തമായി അറ്റിങ്ങൽ മൂന്ന് മുക്ക് വെള്ളൂർകോണം ടെമ്പിൾ റോഡിൽ മേഘമൽഹാർ വീട് പരിശോധിച്ചതിൽ 7.1 gm എംഡിഎംഎയും 49900 രൂപയും കണ്ടെത്തി. വീട്ടിൽ താമസിക്കുന്ന കുക്കു എന്ന് വിളിക്കുന്ന മിഥി(25)നെ പ്രതി സ്ഥാനത്ത് ചേർത്ത് ഒരു എൻഡിപിഎസ് കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ മോഹൻ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ദീപക്, വി.എസ്.അനിൽ കുമാർ, സുരേഷ്കുമാർ, സുനിൽകുമാർ, അബ്ദുൾ ഹാഷിം, മനു, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു, അരുൺ കുമാർ, ഹാഷിം, രതീഷ് . വി.ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ സ്മിത, ദീപ്തി എന്നിവർ റെയ്ഡിൽ പങ്കെടുത്തു
