Search
Close this search box.

തുണിസഞ്ചി നിർമ്മാണവും തയ്യൽ പരിശീലന യൂണിറ്റും ഉദ്ഘാടനം

കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം ഓട്ടിസം സെന്ററിൽ തയ്യൽ പരിശീലന യൂണിറ്റ് ആരംഭിച്ചു. നഗരൂർ വി എസ് എൽ പി എസ്സിൽ കിളിമാനൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഓട്ടിസം ബാധിതരായ കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലാണ് തുണിസഞ്ചി നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചത്. തെറാപ്പിക്കായി സ്പെക്ട്രം ഓട്ടിസം സെൻററിലെത്തുന്ന കുട്ടികളുടെ അമ്മമാർക്കായാണ് തയ്യൽ പരിശീലന യൂണിറ്റ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ തുണി സഞ്ചികളാണ് നിർമ്മിക്കുന്നത്. തയ്യൽ പരിശീലന യൂണിറ്റിൻ്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി മുരളി നിർവ്വഹിച്ചു.പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഒഴിവാക്കി തുണി സഞ്ചിയിലേക്ക് മാറുക എന്ന ലക്ഷ്യത്തോടെയാണ് തുണി സഞ്ചി നിർമ്മിക്കുന്നത്. എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ജവാദ് എസ് മുഖ്യ പ്രഭാഷണം നടത്തി. നഗരൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ നിസാമുദീൻ നാലപ്പാട്ട് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സാബു വി ആർ സ്വാഗതം പറഞ്ഞു.പ്രഥമാധ്യാപിക ജയശ്രീ വി പി,പി റ്റി എ പ്രസിഡൻ്റ് സജീർ ,രക്ഷകർ തൃപ്രതിനിധികളായ ജയശ്രീ ടി, സിബി എസ് എന്നിവർ ആശംസ നേർന്നു.ട്രെയിനർ ശ്രീ ഷാനവാസ് ബി നന്ദി അറിയിച്ചു.തുടർന്ന് സ്പെഷ്യലിസ്റ്റ് അധ്യാപികയായ രേഷ്മയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള തയ്യൽ പരിശീലനം നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!