ആര്യനാട് : ലഹരി പാർട്ടികളുടെ സൂത്രധാരൻ ജിത്തു സത്യനെ ആര്യനാട് പറണ്ടോട് നിന്ന് എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കയ്യിൽ നിന്നും കഞ്ചാവും എംഡിഎംഎ യും പിടിച്ചെടുത്തു. ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ സംഘമാണ് പറണ്ടോട് സ്വദേശിയായ പ്രതിയെ പിടികൂടിയത്. പ്രിവന്റ്റീവ് ഓഫീസർമാരായ ബിജുകുമാർ, റെജികുമാർ, സിവിൽ എക്‌സൈസ് ഓഫീസർ അബ്ദുൽ നീയാസി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
