വർക്കലയിൽ കിണറ്റിൽ വീണ രണ്ടു തൊഴിലാളികളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

eiB81T854580

വർക്കല : പുതുതായി കുഴിച്ച കിണറിന്റെ ആളോടി പൂശുന്നതിനിടയിൽ തട്ടുതകർന്ന് രണ്ടു തൊഴിലാളികൾ 80 അടി താഴ്ച്ചയും പത്തടി വെള്ളവുമുള്ള കിണറ്റിൽ വീണു. തച്ചോട് സ്വദേശികളായ വേണു (44), കുട്ടൻ (38) എന്നിവരാണ് ശിവഗിരി എസ്. വി പുരത്ത്, വൈഷ്ണവി ഭവനിൽ ദീപു എന്നയാളുടെ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് വീണത്. ഇരുവരെയും വർക്കല ഫയർഫോഴ്സ് സംഘമെത്തി സുരക്ഷിതമായി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.

വർക്കല ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ അരുൺ മോഹൻ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ഹരിലാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അഖിൽ രാജ്,നൗഷാദ്, ശ്യാം ബാബു, ദിനേശ്. ഇതിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ അഖിൽരാജ് ആണ് ബി. എ സെറ്റ് ധരിച്ച് അതിസാഹസികയമായി 80 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഇറങ്ങി തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!